Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyriac George

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം; ഡോ.​സി​റി​യ​ക്കി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​പ​ക​ട വി​വ​രം മ​ന​സി​ലാ​ക്കി​യി​ട്ടും നി​യ​മ​ത്തി​ന് മു​ന്നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സി​റി​യ​ക് ശ്ര​മി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സി​റി​യ​ക്കി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജാ​സ്‌​ലി​യാ​യെ ക​ഴി​ഞ്ഞ 28നാ​ണ് സി​റി​യ​ക് ഓ​ടി​ച്ച കാ​റി​ടി​ച്ച​ത്. പാ​ർ​ട്‌​ടൈം ജോ​ലി​ക​ഴി​ഞ്ഞ് ഹോ​സ്റ്റ​ലി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് സം​ഭ​വം.

റോ​ഡി​ൽ ര​ക്തം​വാ​ർ​ന്ന് കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ജാ​സ്‌​ലി​യ മ​രി​ച്ചു. അ​തേ​സ​മ​യം ജാ​സ്‌​ലി​യാ​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ങ്ക​മാ​ലി പോ​ലീ​സി​ന്‍റെ വീ​ഴ്ച​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​ലു​വ ഡി​വൈ​എ​സ്പി​ക്ക് റൂ​റ​ൽ എ​സ്പി നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ലും പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഡോ.​സി​റി​യ​ക്കി​നെ വാ​ഗ​മ​ണ്ണി​ലെ റി​സോ​ർ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up